Connect with us

Gulf

യു എ ഇയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

Published

|

Last Updated

യു എ ഇയില്‍ നിന്നുള്ള ഹജ്ജ് സംഘം മദീനയിലേക്ക് യാത്ര തിരിക്കും മുമ്പ് ദുബൈ വിമാനത്താവളത്തില്‍

ദുബൈ: പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ യു എ ഇയില്‍ നിന്നുള്ള സംഘങ്ങള്‍ യാത്ര തുടങ്ങി. തിങ്കളാഴ്ചയാണ് ആദ്യ സംഘം വിമാന മാര്‍ഗം ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നു യാത്ര തിരിച്ചത്. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ വിമാനത്താവളം വഴി യാത്ര തിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തിന് തുല്യമായ ക്വാട്ടയാണ് ഈ വര്‍ഷവും സ്വദേശികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 4,982 പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സഊദി അറേബ്യന്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. മക്കയിലെ ഗ്രാന്റ് മസ്ജിദിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഈ വര്‍ഷം ക്വാട്ട വര്‍ധിപ്പിക്കാത്തത്. ഇതു വരെ ഒമ്പത് ലക്ഷത്തില്‍ അധികം പേരാണ് ഹജ്ജിനായി സഊദിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തില്‍ അധികം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഹജ്ജ് നിര്‍വഹിച്ചത്.
യു എ ഇയുടെ 180 പേര്‍ അടങ്ങിയ ഔദ്യോഗിക ഹജ്ജ് സംഘവും തിങ്കളാഴ്ച അബുദാബിയില്‍ നിന്ന് പുറപ്പെട്ടിരുന്നു.
യു എ ഇയില്‍ നിന്ന് വളരെ കുറച്ച് പ്രവാസികള്‍ക്ക് മാത്രമാണ് ഹജ്ജിന് ക്വാട്ട ലഭിച്ചിരിക്കുന്നത്. മിക്കവരും സ്വന്തം രാജ്യത്തെ ഹജ്ജ് ക്വാട്ടയിലാണ് പോകുന്നത്.