ഇരു ചക്രവാഹനത്തിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

Posted on: September 16, 2015 2:25 pm | Last updated: September 17, 2015 at 12:19 am

helmetകൊച്ചി: ഇരു ചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയുള്ള ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. 2003ലെ സര്‍ക്കാര്‍ ഉത്തരവാണ് സ്റ്റേ ചെയ്തത്.
റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ടി യു രവീന്ദ്രന്റെ ഹരജിയിലാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ ഉത്തരവ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനുവിരുദ്ധമായ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചായിരുന്നു ഹരജി.