എസ്എന്‍ഡിപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് വി മുരളീധരന്‍

Posted on: September 15, 2015 8:55 pm | Last updated: September 15, 2015 at 8:55 pm

MURALIDHARANതൃശൂര്‍: എസ്എന്‍ഡിപിയുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. എസ്എന്‍ഡിപിയെ മത്സരത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മുരളീധരന്‍. വിഎം സുധീരന്‍ന്റെ പ്രസ്താവന എസ്എന്‍ഡിപി വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമോ എന്ന ഭയംമൂലമെന്നും വി മുരളീധരന്‍ പറഞ്ഞു.
വിഎം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍. സംഘപരിവാര്‍ അജണ്ടയുടെ കാവല്‍ക്കാരനായി എസ്എന്‍ഡിപി മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. സംഘപരിവാറും ശ്രീനാരായണ ധര്‍മ്മവും ഒരുമിച്ച് പോകില്ല. രണ്ടു സംഘടനകളുടെയും ആശയങ്ങള്‍ നേരെ വിരുദ്ധമാണ്. എല്ലാവരേയും സാഹോദര്യത്തോടെ കാണണമെന്നാണ് ഗുരു തത്വം. ഒരു മതം മാത്രം മതിയെന്നാണ് സംഘപരിവാര്‍ പറയുന്നത്. അങ്ങനെയിരിക്കെ ഇവര്‍ക്ക് തമ്മില്‍ എങ്ങനെ യോജിക്കാനാകുമെന്ന് സുധീരന്‍ ചോദിച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.