Connect with us

Wayanad

'ധര്‍മ പതാകയേന്തുക' എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സാങ്കേതിക പരിശീലനം 16ന്

Published

|

Last Updated

കല്‍പ്പറ്റ: ധര്‍മ പതാകയേന്തുക എന്ന പ്രമേയവമായി നടന്നു വരുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സോണ്‍തല പഠിപ്പുര ക്യാമ്പുകള്‍ സമാപിച്ചു.
ജില്ലയില്‍ അഞ്ചു സോണുകളിലും രൂപീകരിച്ച ഇലക്ഷന്‍ ഡയരകട്‌റേറ്റിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ ജില്ലാ പ്രതിനിധികള്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.
ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ നടന്നു വരുന്ന പഠന മുറി ക്യാമ്പുകള്‍ 20 ഓടെ പൂര്‍ത്തിയാകും.
തുടര്‍ന്ന് 21 മുതല്‍ 27 വരെ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 2015-18 വര്‍ഷത്തേക്കുള്ള എസ് വൈ എസ് മെമ്പര്‍ഷിപ്പ് ചേര്‍ക്കുകയും ഒക്ടോബര്‍ അഞ്ചിന് മുമ്പായി ഓണ്‍ലൈന്‍ അപിലോഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്യും. ഫോട്ടോ പതിച്ച മെമ്പര്‍ഷിപ്പാണ് ഇത്തവണ വിതരണം ചെയ്യുക. ആന്‍ഡ്രോയിഡ് സംവിധാനമുള്ള മൊബൈല്‍ ഫോമിലൂടെയും മെമ്പര്‍ഷിപ്പ് അപ് ലോഡിംഗ് നടത്താന്‍ ഇത്തവണ സൗകര്യംഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതു സംബന്ധമായി യൂനിറ്റ് ഇലക്ഷന്‍ ചീഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സര്‍ക്കിള്‍ സെക്രട്ടറി, ഇ ഡി ചീഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സോണ്‍ ജനറല്‍ സെക്രട്ടറി, ഇ ഡി ചീഫ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി സമഗ്രപരിശീലനം മനല്‍കും. ഈ മാസം 16ന് ബുധനാഴ്ച രാവിലെ 11ന് വെള്ളമുണ്ട സോണിലെ അംഗങ്ങള്‍ക്ക് തരുവണ സുന്നീ മദ്‌റസയിലും, വൈകിട്ട് നാലിന് കല്‍പ്പറ്റ, മേപ്പാടി, സുല്‍ത്താന്‍ ബത്തേരി സോണുകളിലെ അംഗങ്ങള്‍ക്ക് കല്‍പ്പറ്റ എസ് വൈ എസ് ജില്ലാ കാര്യാലയത്തിലും വെച്ചാണ് സാങ്കേതിക പരിശീലനം നല്‍കുക. പരിശീലനത്തില്‍ പങ്കെടുക്കേണ്ട യൂനിറ്റ് ,സര്‍ക്കിള്‍, സോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ ആന്‍ഡ്രോയിഡ് സംവധാനമുള്ള മൊബൈല്‍ ഫോണുമായാണ് പരിശീലന കേന്ദ്രങ്ങളിലെത്തേണ്ടത്.
മാനന്തവാടി സോണിലെ സാങ്കേതി പരിശീലനം ഈ മാസം 20ന് ഞായറാഴ്ച മുഅസ്സസയിലാണ് നടക്കുക.
ബന്ധപ്പെട്ട മുഴുവന്‍ പേരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ഇ ഡി ചീഫ് പി സി അബൂശദ്ദാദ്, ജില്ലാ ട്രൈനിംഗ് ആന്റ് ടെക്‌നിക്കല്‍ ചീഫ് എസ് അബ്ദുല്ല എന്നിവര്‍ അറിയിച്ചു.

Latest