അലനല്ലൂര്‍ സോണ്‍ പഠന മുറി സജീവമാകുന്നു

Posted on: September 14, 2015 9:37 am | Last updated: September 14, 2015 at 9:37 am
SHARE

അലനല്ലൂര്‍: എസ് വൈ എസ് സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി യൂനിറ്റ്തലങ്ങളില്‍ നടത്തപ്പെടുന്ന പഠന മുറി അലനല്ലൂര്‍ സോണില്‍ വിവിധ യൂനിറ്റുകളില്‍ നടന്നു. കൊടക്കാട് യൂനിറ്റില്‍ പഠനമുറി മൂസസഖാഫി ഉദ്ഘാടനം ചെയ്തു. എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്കുട്ടിസഖാഫി പാലോട്,, കാസിം സഖാഫി, ശിഹാബ് കൊടക്കാട് പങ്കെടുത്തു, കിഴക്കുംപുറം യൂനിറ്റില്‍ മുഹമ്മദ് സഖാഫി പാലോട് ഉദ്ഘാടനം ചെയ്തു. അശറഫ് സഖാഫി അരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. അലി കിഴക്കുംപുറം, സിദ്ദീഖ് സഖാഫി, മുഹമ്മദാലി സഖാഫി, മൊയ്തുട്ടിപങ്കെടുത്തു. കൂമന്‍ഞ്ചേരി കുന്നില്‍ മുഹമ്മദ് കുട്ടി സഖാഫി പാലോട്ക്ലാസ്സെടുത്തു. സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
അമ്പാഴംകോട് യൂനിറ്റില്‍ സമദ് കൊമ്പം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി സഖാഫി പാലോട് ക്ലാസ്സെടുത്തു.കുഞ്ഞ് മുഹമ്മദ് മുസ് ലിയാര്‍, ഹസ്സന്‍സഖാഫി പങ്കെടുത്തു.വേങ്ങ യൂനിറ്റില്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. സമദ് കൊമ്പം ക്ലാസ്സെടുത്തു. നറുക്കോട് യൂനിറ്റില്‍ സൈതലവി സഖാഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് മുസ്തറ സുഹ് രി ക്ലാസ്സെടുത്തു. മുഹമ്മദാലി സഅദി, ശെരീഫ് പങ്കെടുത്തു. കരിപ്പമണ്ണ യുനിറ്റില്‍ രായിന്‍ ഉദ്ഘാടനം ചെയ്തു. ശക്കീര്‍ സഖാഫി ക്ലാസ്സെടുത്തു. സിദ്ദീഖ് മുസ് ലിയാര്‍ പ്രഭാഷണം നടത്തി. തേവര്‍ക്കുളം യൂനിറ്റില്‍ ഉണ്ണീന്‍കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. ശക്കീര്‍ സഖാഫി ക്ലാസ്സെടുത്തു. തോട്ടരയുനിറ്റില്‍ ഹംസ മുസ് ലിയാര്‍, സൈതലവി തോട്ടര പ്രഭാഷണം നടത്തി. തിരുവിഴാംകുന്ന് യൂനിറ്റില്‍സൈതലവി സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി സഖാഫി പാലോട് ക്ലാസ്സെടുത്തു. അലി ഫൈസി, കുഞ്ഞുമുഹമ്മദ് മുസ് ലിയാര്‍, ഹസ്സന്‍ സഖാഫി പങ്കെടുത്തു. കുന്നുപുറം യൂനിറ്റില്‍ കുഞ്ഞുമുഹമ്മദ് മുസ് ലിയാര്‍ ക്ലാസ്സെടുത്തു. ഹസ്സന്‍ കുന്നുപുറം, സഈദ് പങ്കെടുത്തു.