മൂന്നാറില്‍ മന്ത്രി ജയലക്ഷ്മിക്കെതിരെ പ്രതിഷേധം

Posted on: September 13, 2015 3:49 pm | Last updated: September 14, 2015 at 9:20 am

pk jayalakshmiമൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരപ്പന്തലിലെത്തിയ മന്ത്രി പികെ ജയലക്ഷിക്ക് നേരെ പ്രതിഷേധം. മന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി സമരം ചെയ്യുന്ന സ്ത്രീകള്‍ രംഗത്തിറങ്ങുകയായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഒപ്പമുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും പ്രശ്‌നങ്ങള്‍ക്ക് ഇന്ന് തന്നെ പരിഹാരം കാണുമെന്നും അവര്‍ വ്യക്തമാക്കി.

ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ്, ജില്ലയിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍, മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.