Connect with us

International

ബ്രിട്ടനില്‍ ജെര്‍മി കോര്‍ബിന്‍ പുതിയ പ്രതിപക്ഷ നേതാവ്

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടനില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഇടതുപക്ഷ എം പിയായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന ജെര്‍മി കോര്‍ബിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു. അടുത്ത കാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തില്‍ നടന്ന വിവാദമായ നേതൃതിരഞ്ഞെടുപ്പായിരുന്നു ഇത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ 2,51,417 വോട്ട് നേടിയ കോര്‍ബിന്‍ മൊത്തം വോട്ടിന്റെ 59.9 ശതമാനം നേടി. അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കലാണ് തന്റെ ആദ്യ പരിപാടിയെന്ന് വിജയപ്രഖ്യാപനത്തിന് ശേഷമുള്ള പ്രസംഗത്തില്‍ കോര്‍ബിന്‍ പറഞ്ഞു. അഭയാര്‍ഥികള്‍ തലമുറകളായി യുദ്ധത്തിന്റെ ഇരകളാണെന്നും അവരുടെ നിരാശകള്‍ക്കും ദുരിതങ്ങള്‍ക്കും ആര് പരിഹാരം കാണുമെന്നും അവരും മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുമെന്നും കോര്‍ബിന്‍ പറഞ്ഞു.

Latest