കര്‍ഷകരെ മറന്നാണ് മോദി ജനാധിപത്യം സംസാരിക്കുന്നത്: രാഹുല്‍ ഗാന്ധി

Posted on: September 12, 2015 8:08 pm | Last updated: September 13, 2015 at 3:52 pm
SHARE

rahul gandhiന്യൂഡല്‍ഹി: ജനാധിപത്യത്തിന് അടിത്തറ പാകിയ കര്‍ഷകരെയും തൊഴിലാളികളേയും മറന്നാണ് മോദി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവരെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ ജന്‍പഥ് 10ല്‍ എത്തിയ ഒരു കൂട്ടം കര്‍ഷകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് നേടിയ വിജയാഘോഷത്തിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് രാഹുലുമായി സംവദിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവസരമൊരുക്കിയത്. രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറോളം കര്‍ഷകരാണ് കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സംസാരിച്ചത്.