സിപിഎം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പം: കോടിയേരി

Posted on: September 12, 2015 2:49 pm | Last updated: September 13, 2015 at 3:52 pm
SHARE

kodiyeriമൂന്നാര്‍: സിപിഎം എന്നും തോട്ടം തൊഴിലാളികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. സര്‍ക്കാരും കമ്പനികളും ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം സിപിഎം ഏറ്റെടുക്കും. ഞായറാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം സംസ്ഥാന വ്യപകമായി നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സിപിഎം ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

പി കെ ശ്രീമതി, എം സി ജോസഫൈന്‍, കെ കെ ശൈലജ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സമരക്കാര്‍ക്കൊപ്പം ഇരുന്ന ശ്രീമതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. എട്ട് ദിവസം തിരിഞ്ഞ് നോക്കാത്തവര്‍ ഇനി പിന്തുണയുമായി എത്തേണ്ടെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here