കണ്‍സ്യൂമര്‍ഫെഡ് അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

Posted on: September 12, 2015 1:59 pm | Last updated: September 13, 2015 at 3:52 pm

oommenchandi with vm sudeeranതിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അധ്യക്ഷന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും കത്തു നല്‍കി. വകുപ്പ്തല അന്വേഷണത്തില്‍ ജോയ് തോമസിന് ക്രമക്കേടില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ടത്. സുധീരന്റെ ആവശ്യത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോയ് തോമസിനെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരിയും നേരത്തെ കത്ത് നല്‍കിയിരുന്നു.