മത്സ്യത്തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Posted on: September 12, 2015 11:19 am | Last updated: September 12, 2015 at 11:19 am
SHARE

മലപ്പുറം: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കടലോര മേഖലകളില്‍ സ്ഥിര താമസമാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്തതിനാല്‍ ബേങ്കുകളില്‍ നിന്നും സമാന്തര സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാനോ ഗ്രാന്റുകള്‍ ലഭ്യമാക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും തീരദേശത്ത് തുടങ്ങുന്ന തുറമുഖങ്ങളും വ്യവസായ ശാലകളും കാരണം കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ മതിയായ രേഖയില്ലാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി പറഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ-സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി.