തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

Posted on: September 12, 2015 10:44 am | Last updated: September 13, 2015 at 3:52 pm

25_ISBS_OOMMEN__25_1529363f (1)തിരുവനന്തപുരം: മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. പ്രശ്‌ന പരിഹാരത്തിനായി മന്ത്രിമാരായ ആര്യാടന്‍ മഹമ്മദിനേയും ഷിബു ബേബി ജോണിനേയും ചുമതലപ്പെയടുത്തിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ താന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിരാഹാരസമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നാളെ മൂന്നാറിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.