മൂന്നാര്‍ തോട്ടം തൊഴിലാളി സമരം; രാജേന്ദ്രന്‍ എം എല്‍ എ നിരാഹാര സമരത്തിന്

Posted on: September 11, 2015 7:44 pm | Last updated: September 12, 2015 at 12:28 am

Munnar.1pngമൂന്നാര്‍: മൂന്നാര്‍ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എം എല്‍ എ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. പാര്‍ട്ടി തീരുമാനപ്രകാരമാണ് എം എല്‍ എ നിരാഹാരമിരിക്കുന്നത്.

ഇന്ന് ചര്‍ച്ചയ്‌ക്കെത്തിയ എം എല്‍ എയെ സമരക്കാര്‍ സമരസ്ഥലത്തേക്ക് അടുപ്പിച്ചിരുന്നില്ല. സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എം എല്‍ എ്ക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. രാഷ്ട്രീയ നേതാക്കളെയാരെയും അടുപ്പിക്കാതിരുന്ന തൊഴിലാളികള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരരംഗത്തേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വി എസ് ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. വി എസ് സമരരംഗത്തേക്ക് എത്തുന്നതിനുമുമ്പ് പാര്‍ട്ടി രാജേന്ദ്രനെ ഇറക്കാന്‍ ഒരുങ്ങുകയാണ്.