ഗുരു ദര്‍ശനത്തെ അടിയറ വെക്കാന്‍ ശ്രമിച്ചാല്‍ എതിര്‍പ്പുണ്ടാകും: പിണറായി

Posted on: September 11, 2015 7:14 pm | Last updated: September 12, 2015 at 12:27 am

PINARAYI VIJAYANആലപ്പുഴ: സ്ഥാന മോഹത്തിനു വേണ്ടി ശ്രീനാരായണീയ ദര്‍ശനത്തെ അടിയറ വെക്കാന്‍ ശ്രമിച്ചാല്‍ എതിര്‍പ്പുണ്ടാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. ശ്രീനാരായണീയരെ ആര്‍ എസ് എസിനൊപ്പം കൂട്ടിക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്. സുശീല ഗോപാലന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസിനെ പോലുള്ള വര്‍ഗീയ ശക്തികള്‍ ഇവിടെ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി ശ്രീനാരായണീയരെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു. വര്‍ഗീയമായി സംഘടിച്ച് ഒരിക്കലും ഒരുവിഭാഗത്തിനും സംരക്ഷണം ഉറപ്പാക്കാനാകില്ല. സാമ്രാജ്യത്വം വര്‍ഗീയതയെ സൃഷ്ടിച്ചപ്പോള്‍ അമേരിക്ക പോലുള്ള ലോക പോലീസ് ചമയുന്നവര്‍ തീവ്രവാദികളെയും ജനിപ്പിച്ചു. മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച പിണറായി പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരും പണക്കാരെ കൂടുതല്‍ പണക്കാരുമാക്കാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു.

ALSO READ  'സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും'; സ്വർണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഷാഫി പറമ്പിൽ