ടി പി ചന്ദ്രശേഖരന്‍ വധശ്രമക്കേസ് കോടതി തള്ളി

Posted on: September 11, 2015 3:17 pm | Last updated: September 12, 2015 at 12:27 am

tp-chandrasekaran-350x210കോഴിക്കോട്: 2009ലെ ടി പി ചന്ദ്രശേഖരന്‍ വധശ്രമക്കേസ് കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളടക്കം 14 പേരാണ് ഇൗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്.

2009ല്‍ ചോമ്പാലില്‍ വെച്ച് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ അണ്ണന്‍ സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൗ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നത്.