യമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹം ലഭിച്ചു

Posted on: September 11, 2015 2:23 pm | Last updated: September 12, 2015 at 12:27 am
SHARE

yemen_0ന്യൂഡല്‍ഹി: യമനില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ബോട്ടിലെ കാണാതായ ഏഴ് ഇന്ത്യക്കാരില്‍ ആറുപേരുടെ മൃതദേഹം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒരാളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവര്‍ ഗുജറാത്ത് സ്വദേശികളാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസംഅല്‍ ഹുദൈദ തുറമുഖത്ത് രണ്ട് ബോട്ടുകളിലുണ്ടായിരുന്ന 20 പേരാണ് ആക്രമണത്തിനിരയായത്. 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ആദ്യം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ 13 പേര്‍ രക്ഷപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരെ യമനില്‍തന്നെ സംസ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.