കണ്ണന്‍ ദേവന്‍ സമരം ശക്തമാകുന്നു; എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ വിരട്ടിയോടിച്ചു

Posted on: September 11, 2015 1:47 pm | Last updated: September 12, 2015 at 12:27 am

Munnar.1png

മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനിയുടെ തോട്ടം തൊഴിലാളികള്‍ ബോണസ് ആവശ്യപ്പെട്ട് നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി ചര്‍ച്ച നടത്താനെത്തിയ സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ വിരട്ടിയോടിച്ചു. സ്ത്രീകളടക്കമുള്ള തൊഴിലാളികളാണ് എംഎല്‍എക്കെതിരെ തിരിഞ്ഞത്.

പ്രശ്‌നത്തില്‍ ഇതുവരെ ഇടപെടാത്തവര്‍ സമരം ശക്തമായപ്പോള്‍ എത്തിച്ചേരുന്നതിലുള്ള പ്രതിഷേധമാണ് തൊഴിലാളികള്‍ പ്രകടിപ്പിച്ചത്. അതേസമയം സമരം ഏറ്റെടുക്കാന്‍ മൂന്നാറിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മൂന്നാറിലെ സമരത്തില്‍ പങ്കെടുക്കുമെന്ന് വി എസ് വ്യക്തമാക്കി. തോട്ടം തൊഴിലാളികളും കണ്ണന്‍ദേവന്‍ മാനേജ്‌മെന്റും തൊഴില്‍മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.