Connect with us

First Gear

പുതുമകളുമായി ടാറ്റ സെസ്റ്റ് ആനിവേഴ്‌സറി എഡിഷന്‍

Published

|

Last Updated

മുംബൈ: കാര്‍ നിര്‍മാണരംഗത്ത് ടാറ്റയുടെ ചീത്തപ്പേര് മാറ്റിയ കോംപാക്ട് സെഡാനായ സെസ്റ്റിന്റെ ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി. സെസ്റ്റ് നിരത്തിലെത്തിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പത്ത് സവിശേഷതകള്‍ അടങ്ങിയ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. സെസ്റ്റിന്റെ എക്‌സ് എം എസ് വേരിയന്റിലാണ് ആനിവേഴ്‌സറി എഡിഷന്‍ ലഭ്യമാകുക. സെപ്തംബര്‍ അവസാനം വരെ ഇതിന്റെ വില്‍പന തുടരും. തിരഞ്ഞെടുത്ത ഷോറൂമുകളില്‍ ഒക്‌ടോബര്‍ വരെയും വില്‍പ്പന ഉണ്ടാകുമെന്ന് ടാറ്റ മോട്ടോര്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

സെസ്റ്റിന്റെ ആനിവേഴ്‌സറി എഡിഷന്‍ പെട്രോള്‍ മോഡലിന് 5.89 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഡീസലിന് 6.49 ലക്ഷം രൂപ വരും.

പത്ത് സവിശേഷതകളാണ് ആനിവേഴ്‌സറി എഡിഷന്‍ സെസ്റ്റിന് കമ്പനി അവകാശപ്പെടുന്നത്. അവ ഇങ്ങനെ:

New exterior features:

1)New exterior colour – Vocal White
2)‘Anniversary’ theme body graphics
3)‘Anniversary Edition’ badge on C-Pillar
4)New wheel covers
5)Piano black ORVM
6)Front lower bumper painted in body colour

New interior features:

7)Anniversary embroidery on front seats
8)Scuff plate with illumination for front
9)Powered rear curtain with remote
10) Bottle holder on floor console

ഹൊറൈസണ്‍ നെക്‌സ്റ്റ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 ആഗസ്റ്റിലാണ് ടാറ്റ സെസ്റ്റ് പുറത്തിറക്കിയത്. ഒരു വര്‍ഷം കൊണ്ട് ടാറ്റയുടെ മുഖം മാറ്റാന്‍ സെസ്റ്റിന് സാധിച്ചുവെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹികിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയാങ്ക് പരീക്ക് പറഞ്ഞു.

Latest