സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി എസ് സിക്കു വിടണമെന്ന് സുധീരന്‍

Posted on: September 10, 2015 8:26 pm | Last updated: September 10, 2015 at 8:26 pm
SHARE

VM SUDHEERANതിരുവനന്തപുരം: സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ട് നാലു വര്‍ഷമാകുന്നു. എന്നാല്‍ നിയമനിര്‍മാണം ഇനിയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

യു ഡി എഫ് അധികാരത്തില്‍ വന്നതിനു ശേഷം സര്‍വകലാശാലകളില്‍ അനധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടില്ല. നാലായിരത്തിലധികം അനധ്യാപക തസ്തികകളുടെ ഒഴിവുകള്‍ വിവിധ സര്‍വകലാശാലകളില്‍ നിലവിലുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.