മന്ത്രിമാര്‍ക്ക് നല്‍കിയ ബോട്ടില്‍ വെള്ളത്തില്‍ പാമ്പ്: കര്‍ശന നടപടിയെടുക്കുമെന്ന് രമണ്‍സിംഗ്

Posted on: September 10, 2015 1:19 pm | Last updated: September 10, 2015 at 1:19 pm

aman1റായ്പൂര്‍: കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഡോ.രമണ്‍ സിംഗും പങ്കെടുത്ത യോഗത്തില്‍ നല്‍കിയ ബോട്ടില്‍ വെളളത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച റായ്പൂരിലെ ബിജെപി ആസ്ഥാനത്ത് നടന്ന ഒരു യോഗത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ‘അമന്‍ അക്വ’ എന്ന ബോട്ടില്‍ വെളളമാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലുളള ഒരു ഡോക്ടര്‍ കുടിക്കനായി വെളളമെടുത്തപ്പോഴാണ് ബോട്ടിലിനുളളില്‍ പാമ്പിനെ കണ്ടത്. സംഭവം പുറത്തായപ്പോള്‍ യോഗത്തിനെത്തിയവരില്‍ പരിഭ്രാന്തി പരത്തി. വെളളം ബോട്ടില്‍ ചെയ്ത കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംഭവത്തോട് പ്രതികരിച്ച മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. aman-aqua1