ജമ്മു കാശ്മീരിലും ബീഫ് നിരോധിച്ചു

Posted on: September 10, 2015 12:01 pm | Last updated: September 11, 2015 at 12:41 am
SHARE

beaf'ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഹൈക്കോടതി ബീഫ് വില്‍പ്പന നിരോധിച്ചു. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് നിരോധനം. ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.