ചായക്കടയില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

Posted on: September 10, 2015 11:47 am | Last updated: September 11, 2015 at 12:41 am

tea-shopകോഴിക്കോട്: വെള്ളയില്‍ ചായക്കടയിലെ ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ചുള്ള അടിയേറ്റ് കോട്ടയം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പ്രതി കണ്ണൂര്‍ സ്വദേശി ജോസഫ് പൊലീസില്‍ കീഴടങ്ങി.
വെള്ളയിലെ ചായക്കടയിലെ ജീവനക്കാരായിരുന്ന ജോര്‍ജ്ജും ജോസഫും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി വൈകി ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ ജോസഫ് സിലണ്ടര്‍ ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് കോട്ടയം സ്വദേശി ജോര്‍ജ്ജ് മരണപ്പെടുകയായിരുന്നു. പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനിലെത്തി പ്രതി ജോസഫ് തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്. രാത്രി താന്‍ പോകുന്നത് വരെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഹോട്ടലുടമ പറഞ്ഞു.