തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് സി.എന്‍. ബാലകൃഷ്ണന്‍

Posted on: September 9, 2015 6:19 pm | Last updated: September 10, 2015 at 12:12 am

cn balakrishnan1തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ രംഗത്ത്. തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി വേണമെന്നാവശ്യപ്പെട്ട് സി.എന്‍. ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കി. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ തച്ചങ്കരി ലംഘിച്ചു. ജീവനക്കാരുടെ യോഗത്തില്‍ തനിക്കെതിരേ മോശം പദപ്രയോഗം നടത്തി. തച്ചങ്കരിയുടേത് അച്ചടക്കലംഘനമെന്നും മന്ത്രി കത്തില്‍ പറയുന്നു.

സി.എന്‍.ബാലകൃഷ്ണന്റെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്ത് നിന്നും നീക്കിയിരുന്നത്. ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.എന്‍.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.