അല്‍ ഐന്‍ എയര്‍ഷോ ഡിസംബര്‍ 17 മുതല്‍ 19 വരെ

Posted on: September 9, 2015 5:17 pm | Last updated: September 9, 2015 at 5:17 pm

AAACAirdisplay1അബുദാബി: അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര എയര്‍ഷോ ഡിസംബര്‍ 17 മുതല്‍ 19 വരെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുമെന്ന് ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളാണ് മത്സരത്തില്‍ പങ്കെടുക്കുക. സൈനിക ടീമുകള്‍ക്ക് പുറമെ സിവിലിയന്‍ ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. വ്യോമയാന രംഗത്തെ വിദഗ്ധ പാനല്‍ നാല് വ്യത്യസ്ത രീതികളിലാണ് മത്സരത്തിലെ വിജയികളെ തിരിഞ്ഞെടുക്കുന്നത്. മത്സരം വീക്ഷിക്കുന്നതിന് കാണികള്‍ക്കായി 60,000 ചതുരശ്ര മീറ്റര്‍ വില്ലേജ് ഒരുക്കുന്നുണ്ട്.
വിവിധ വിഭാഗങ്ങളിലെ വിജയികളേയും ഗ്രാന്‍ഡ് ചാമ്പ്യന്മാരേയും 19നാണ് പ്രഖ്യാപിക്കുക. വ്യോമയാന മത്സരം വൈവിധ്യമാര്‍ന്ന രീതിയിലാണ് ഒരുക്കുന്നത്.