സൗഹൃദ ഫുട്‌ബോള്‍: ബ്രസീലിന് ജയം; അര്‍ജന്റീനയ്ക്ക് സമനില

Posted on: September 9, 2015 10:28 am | Last updated: September 9, 2015 at 10:33 am

nrj-msമസാച്യുസെറ്റ്‌സ്: സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്റീനയ്ക്ക് സമനിലയും. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം കളി അന്ത്യത്തോടടുക്കവേ നേടിയ രണ്ട് ഗോളിലൂടെയാണ് അര്‍ജന്റീന സമനില നേടിയത്. നെയ്മറിന്റെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. 4- _1നായിരുന്നു കാനറികളുടെ വിജയം.
പരിക്കുമാറി തിരിച്ചെത്തിയ നെയ്മര്‍ തന്നെയായിരുന്നു ബ്രസീല്‍ വിജയത്തിന്റെ സൂത്രധാരന്‍. 9ാം മിനിറ്റില്‍ ഹള്‍ക്കിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്. 51ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മറിന്റെ ആദ്യ ഗോള്‍. 64ാം മിനിറ്റില്‍ റാഫിഞ്ഞ ബ്രസീലിന്റെ ലീഡുയര്‍ത്തി. 67ാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ നെയ്മര്‍ പട്ടിക പൂര്‍ത്തിയാക്കി. ഇഞ്ചുറി സമയത്ത് വില്യംസിലൂടെയായിരുന്നു അമേരിക്കയുടെ ആശ്വാസ ഗോള്‍.
മെക്‌സികോക്കെതിരെ സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു അര്‍ജന്റീന. 19ാം മിനിറ്റില്‍ ഹെര്‍നാണ്ടസ് അര്‍ജന്റീനയെ ഞെട്ടിച്ചു. 70ാം മിനിറ്റില്‍ ഹെരേരയിലൂടെ മെക്‌സിക്കോ ലീഡുയര്‍ത്തി. ഇതോടെ ഉണര്‍ന്നു കളിച്ച അര്‍ജന്റീനയ്ക്ക് അതിന്റെ പ്രതിഫലവും ലഭിച്ചു. 85ാം മിനിറ്റില്‍ അഗ്യൂറോ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടി. 89ാം മിനിറ്റില്‍ മെസ്സിയും മികച്ച ഒരു ഗോളിലൂടെ അര്‍ജന്റീനയെ രക്ഷപ്പെടുത്തി. കളിയിയില്‍ 537 പാസുകള്‍ മെക്‌സിക്കോ പൂര്‍ത്തിയാക്കിയപ്പോള്‍ 160 പാസുകള്‍ മാത്രമാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയത്.
മറ്റു മത്സരങ്ങളില്‍ ഉറുഗ്വെയെ തോല്‍പ്പിച്ചപ്പോള്‍ (1-_0) ബോളിവിയ പെറുവിനെ സമനിലയില്‍ തളച്ചു (1-_1).