വിഴിഞ്ഞം തുറമുഖ പദ്ധതി: ചെന്നിത്തലയെ തിരുത്തി മന്ത്രി കെ. ബാബു

Posted on: September 8, 2015 7:53 pm | Last updated: September 9, 2015 at 6:19 pm

BABUതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി പഠനം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പഠനം നടത്തണമെന്നതാണു ചെന്നിത്തലയുടെ ആവശ്യം.

എന്നാല്‍, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇനി പഠനത്തിന്റെ ആവശ്യമില്ലെന്നു തുറമുഖ വകുപ്പു മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നത്. കാര്യങ്ങള്‍ അറിയാതെയായിരിക്കും ചെന്നിത്തലയുടെ പ്രതികരണമെന്നും ബാബു കൂട്ടിച്ചേര്‍ത്തു.