അറബിക് സര്‍വകലാശാല: തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപനം വേണം -കാന്തപുരം

Posted on: September 8, 2015 7:29 pm | Last updated: September 8, 2015 at 8:58 pm

kanthapuram 2കോഴിക്കോട്: കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകുന്നത് തല്‍പര കക്ഷികള്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനേ ഉപകരിക്കൂ എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്‌ലിയാര്‍.
ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി എല്‍.ഡി.എഫ് നിയോഗിച്ച പാലോളി കമ്മിറ്റിയാണ് അന്താരാഷ്ട്ര നിലവാരമുള്ള അറബിക് സര്‍വകലാശാല എന്ന നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടു വെച്ചത്. അതുകൊണ്ടു തന്നെ ഈ നിര്‍ദ്ദേശത്തെ പിന്തുണക്കാന്‍ ഇപ്പോഴത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്ന്‌ വാര്‍ത്താകുറിപ്പില്‍ കാന്തപുരം പറഞ്ഞു.