തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് കളി നടക്കില്ലെന്ന് സുധീരന്‍

Posted on: September 8, 2015 4:33 pm | Last updated: September 9, 2015 at 6:19 pm
SHARE

sudheeranതിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിക്കെതിരെ കെപിസിസി അധ്യക്ഷന്‍ പ്രസിഡന്റ് വി എം സുധീരന്റെ മുന്നറിയിപ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അനുവദിക്കില്ലെന്നും പരസ്യപ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും സുധീരന്‍ വ്യക്തമാക്കി. കെപിസിസി നിര്‍വാഹക സമിതിയോഗത്തിലായിരുന്നു സുധീരന്റെ പരാമര്‍ശം.
അധികാരം പ്രധാനമാണെന്നും അത് നഷ്ടപ്പെടാതെ നോക്കണമെന്നും സുധീരന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. നഷ്ടപ്പെടുമ്പോഴാണ് അധികാരത്തിന്റെ വിലയറിയുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും സുധീരന്‍ പറഞ്ഞു.