ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവം: ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടി വിട്ടയച്ചു

Posted on: September 8, 2015 10:02 am | Last updated: September 9, 2015 at 6:19 pm
SHARE

sreeതലശ്ശേരി: കണ്ണൂര്‍ നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ബിജെപി-  ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നങ്ങാറത്ത് പീടിക സ്വദേശികളായ പ്രശോഭ്, റിഗില്‍, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരടക്കമുള്ള പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.
ന്യൂമാഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡ്‌ലേക്ക് വലിച്ചെറിഞ്ഞത്. സ്ഥലത്തെ അരിവാള്‍ ചുറ്റിക നക്ഷത്ര ശില്‍പവും തകര്‍ത്തിരുന്നു.