സയ്യിദ് അലി ബാഫഖി തങ്ങളുടെ ഭാര്യ സയ്യിദത്ത് ഉമ്മുകുല്‍സും ബീവി നിര്യാതയായി

Posted on: September 8, 2015 2:22 am | Last updated: September 10, 2015 at 12:12 am

കോഴിക്കോട്: സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രിയും കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ഭാര്യയുമായ സയ്യിദത്ത് ശരീഫ ഉമ്മുകുല്‍സും ബീവി (65) നിര്യാതയായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

മക്കള്‍: സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ഉമര്‍ ബാഫഖി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് സെയിന്‍ ബാഫഖി, സയ്യിദ് ഉസ്മാന്‍ ബാഫഖി, സയ്യിദ് ഹാഷിം ബാഫഖി, സയ്യിദത്ത് റുഖിയ ബീവി. മരുമകന്‍: സയ്യിദ് നസീര്‍ ശിഹാബ് തങ്ങള്‍ പാണക്കാട്.

ഖബറടക്കം ഇന്ന് (ചൊവ്വ) വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.