മുല്ലപ്പെരിയാര്‍: പരിസ്ഥിതി പഠന അനുമതി റദ്ദാക്കി

Posted on: September 7, 2015 9:54 am | Last updated: September 8, 2015 at 12:15 am

Mullaperiyar_dam_859317fന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി പരിസ്ഥിതി പഠനത്തിനുള്ള അനുമതി കേന്ദ്ര വനം- വന്യജീവി ബോര്‍ഡ് റദ്ദാക്കി. സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് നടപടി. സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ള കാര്യം മറച്ചുവച്ചതിന് കേരളത്തെ ബോര്‍ഡ് വിമര്‍ശിച്ചു. കേസ് തീര്‍പ്പായ ശേഷം പുതിയ അപേക്ഷ നല്‍കിയാല്‍ മതിയെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു.
കഴിഞ്ഞ ജൂണിലാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പഠനത്തിനുള്ള അനുമതി നല്‍കിത്. പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിലെ നിലവിലെ ഡാം സുരുക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക പഠനത്തിന് അനുമതി തേടിയത്.