Connect with us

Wayanad

ശ്രീകൃഷ്ണ ജയന്തി: ഓടക്കുഴലുമായി നീല കാര്‍വര്‍ണ്ണന്‍മാര്‍ നിറഞ്ഞാടി

Published

|

Last Updated

കല്‍പ്പറ്റ:ശ്രീകൃഷ്ണജയന്തി ബാലദിനമായ ഇന്നലെ ജില്ലയിലെ നഗരഗ്രാമ വീഥികളെ പുളകമണിയിച്ച് ഉണ്ണികണ്ണന്മാരും ഗോപികമാരും മഞ്ഞപട്ടുടുത്ത് പീലിത്തിരുമുടിയും ചെഞ്ചുണ്ടില്‍ മന്ദഹാസവും ഓടക്കുഴലുമായി നീലകാര്‍വര്‍ണ്ണന്‍മാരും ഗോപികാകുചേലന്മാരും ഗ്രാമവീഥിയില്‍ നിറഞ്ഞാടി. ദ്വാപരയുഗസ്മരണകളുണര്‍ത്തി പുരാണഇതിഹാസങ്ങളെ അനുസ്മരിപ്പിച്ചുള്ള വേഷവിധാനങ്ങളും നിശ്ചലദൃശ്യങ്ങളും ഭജനകീര്‍ത്തനങ്ങളുമായി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ മൂന്നൂറ് ശോഭായാത്രകളാണ് നടന്നത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ശോഭായാത്രകള്‍ വൈകുന്നേരം ആറുമണിയോടെയാണ് അവസാനിച്ചത്.
വിവിധ ഗ്രാമാന്തരങ്ങളില്‍നിന്നുള്ള ചെറുശോഭായാത്രകള്‍ നാടും നഗരവും അമ്പാടിയാക്കി നഗരപ്രദക്ഷിണത്തോടെ മഹാശോഭായാത്രയായി മാറുകയായിരുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ വന്‍ ഭക്തജനാവലിയാണ് ശോഭായാത്രയില്‍ അണിരന്നത്.
പുറ്റാട്, പാലിയണ, കോളിയാടി, ചീരാ ല്‍, കമ്പളക്കാട്, തലപ്പുഴ, കോളിയാടി, കണിയാമ്പറ്റ ,ആനേരി, പാറക്കല്‍, പുളിക്കല്‍ക്കുന്ന്, പറളിക്കുന്ന്,
മീനങ്ങാടി അപ്പാട്, കാരച്ചാല്‍, താഴത്തുവയല്‍, വേങ്ങൂര്‍, കോലമ്പറ്റ, പന്നിമുണ്ട,, അത്തിനിലം, കാക്കവയല്‍, പൂമല, പുറക്കാടി തുടങ്ങിയ കേന്ദ്രങ്ങളിലെ ശോഭായാത്രകള്‍ നഗരപ്രദക്ഷിണം നടത്തി മഹാശോഭായാത്രയായി മീനങ്ങാടി മത്സ്യാവതാര ക്ഷേത്രത്തില്‍ സമാപിച്ചു.
പുല്‍പ്പള്ളിയില്‍ കുറിച്ചിപ്പറ്റ, ആനപ്പാറ, ചേ ത്തില, പാക്കം, കണ്ടാമല, മീനംകൊല്ലി, പാലമൂല, ഇരിപ്പൂട്, ചുണ്ടക്കൊല്ലി, പാളക്കൊല്ലി, കേളക്കവല, ചേകാടി, ആശ്രമക്കൊല്ലി, കല്ലുവയല്‍, വേടന്‍കോട്, കോളറാട്ട്ക്കുന്ന്, കുളത്തൂര്‍, മണ്ഡപമൂല, കാര്യമ്പാടിക്കുന്ന്, കിഴക്കെക്കുന്ന്, ചെറ്റപ്പാലം, ഇരുളം, ശശിമല, പെരിക്കല്ലൂര്‍ ,മാനന്തവാടിയില്‍ താഴെയങ്ങാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര അമ്പകുത്തി, പെരുവക, കമ്മന, വള്ളിയൂര്‍ക്കാവ്, താഴെയങ്ങാടി, പാലാക്കുളി, ഒഴക്കോടി, തവിഞ്ഞാല്‍ , അമ്പലവയല്‍, തലപ്പുഴ, അഗ്രഹാരം, ഒണ്ടയങ്ങാടി, തോണിച്ചാല്‍, കണിയാരം, ദ്വാരക, പിലാക്കാവ്, പഞ്ചാരക്കൊല്ലി, കൊയ്യാലകണ്ടി എരുമത്തെരുവ് എന്നീ പ്രദേശങ്ങളിലെ ശോഭായാത്രകള്‍ നഗരംപ്രദക്ഷിണത്തിനുശേഷം എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
പേര്യ, വരയാല്‍, വെണ്‍മണി, വളാട്, വട്ടോളി, തലപ്പുഴ എന്നീ പ്രധാന കേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടന്നു. കാട്ടിക്കുളത്ത് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകള്‍ രണ്ടാംഗേറ്റില്‍ സംഗമിച്ച് ബസ്സ്റ്റാന്റില്‍ സംഗമിച്ചു.
പനമരം നിരീട്ടാടി, കൈപ്പാട്ടുക്കുന്ന്, ചുണ്ടക്കുന്ന്, എരനെല്ലൂര്‍, മേച്ചേരി, മാതോത്ത്‌പൊയില്‍, പുഞ്ചവയല്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ പനമരത്ത് സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കന്മാര്‍ക്ഷേത്രത്തില്‍ സമാപിച്ചു.
കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, വെള്ളാരംകുന്ന്, അത്തിമൂല, റാട്ടക്കൊല്ലി, പുത്തൂര്‍വയലിലും പടിഞ്ഞാറത്തറയില്‍ പതിനെട്ട് സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ കാപ്പുട്ടിക്കല്‍ സംഗമിച്ചു.
മേപ്പാടി, പുഴമൂല,ചെമ്പോത്തറ, പൂത്തക്കൊല്ലി നിന്നുള്ള ശോഭായാത്രകള്‍ മാരിയമ്മക്ഷ്രേത്തിലും സമാപിച്ചു.
നിരവില്‍പ്പുഴ, വെളിയരണ, മൊതക്കര, വെള്ളമുണ്ട, ചെറുകര, കരിങ്ങാരി, അഞ്ചുകുന്ന്, വരദൂര്‍, പൊങ്ങിണി, കാനഞ്ചേരി, കരണി, പനങ്കണ്ടി, മൂതിമൂല, കാര്യമ്പാടി, അരിമുള, കാവുമന്ദം, വെണ്ണിയോട്, മുട്ടില്‍, വാഴവറ്റ, പള്ളിക്കുന്ന്, പിണങ്ങോട്, വൈത്തിരി, കോളിച്ചാല്‍, തളിമല, കണ്ണാടിച്ചോല, പഴയവൈത്തിരി, ആനപ്പാറ, നെടുമ്പാല, ഓടത്തോട്, ചൂരല്‍മല, തൃക്കൈപ്പറ്റ, ഏഴാംചിറ, താഴെ അരപ്പറ്റ, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ, ചീങ്ങേരി, അമ്പലവയല്‍, അമ്പുക്കുത്തി, നരിക്കുണ്ട്, പാടിപറമ്പ്, പെരുമ്പാടിക്കുന്ന്, നെടുമുള്ളി, ചെന്നായ്‌ക്കൊല്ലി, ചുള്ളിയോട്, വടുവന്‍ചാല്‍, നീലിമല, കോട്ടൂര്‍, ആണ്ടൂര്‍, തോമാട്ടുചാല്‍, ചീനപ്പുല്ല്, കല്ലൂര്‍, തേക്കുംപറ്റ, മൂലങ്കാവ്, വട്ടത്താണി, ചീരാല്‍, മൂന്നാനക്കുഴി തുടങ്ങിയ സ്ഥലങ്ങളിലും പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട്,ഗണപതിവട്ടം കുപ്പാടി, കടമാന്‍ചിറ, മന്ദംക്കൊല്ലി, പഴുപ്പത്തൂര്‍, മണിച്ചിറ, മലവയല്‍, പൂമല, ദൊട്ടപ്പന്‍ക്കുളം, പൂതിക്കാട്, പുത്തന്‍ക്കുന്ന്, കൈപ്പഞ്ചേരി, അരിവയല്‍, കൊളഗപ്പാറ ശോഭയാത്രകള്‍ നടന്നു.