പീച്ചിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Posted on: September 5, 2015 11:21 am | Last updated: September 6, 2015 at 12:04 am

amonium nitrateതൃശൂര്‍: പീച്ചിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. 1000 കിലോയിലധികം വരുന്ന അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് പീച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന ഇത് പോലീസ് വാഹന പരിശോധനക്കിടെയാണ് കണ്ടെത്തിയത്.

പാലക്കാട് ഭാഗത്ത് നിന്നുവന്ന ലോറിയില്‍ കോറി മാലിന്യത്തിനിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പീച്ചി മേഖലയിലെ പാറമടകളിലേക്ക് കൊണ്ടുവന്നതാണ് സ്‌ഫോടക ശേഖരം എന്നാണ് പ്രാഥമിക നിഗമനം.