സാക്ഷരതാ മിഷന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

Posted on: September 4, 2015 12:16 pm | Last updated: September 4, 2015 at 12:16 pm

കോഴിക്കോട്: ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി അധ്യക്ഷനായിരുന്നു.
കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ സാക്ഷരതാ ക്ലാസ് നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരായ ഡോ ഹിമഗീത് ബാലകൃഷ്ണന്‍, കെ വാസന്തി, എന്‍ സരള, കെ വിജയന്‍, എ ദിലീപ്, സൈനബ, റുഖിയ, വി നാരായണന്‍ എന്നിവരെ ആദരിച്ചു.