6000 കേന്ദ്രങ്ങളില്‍ എസ വൈ എസ് പഠനമുറികള്‍

Posted on: September 4, 2015 12:53 am | Last updated: September 4, 2015 at 12:53 am

sysFLAGകോഴിക്കോട്: എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെയും സുന്നിസംഘശക്തിയുടെ മുന്നേറ്റത്തിന് കരുത്ത് പകരാനുമായി 60 ാം വാര്‍ഷിക സമ്മേളനം പ്രഖ്യാപിച്ച ബഹുജന സംഘടനയുടെ രൂപീകരണത്തിന്റെയും മുന്നോടിയായി സംഘടിപ്പിക്കുന്ന എസ വൈ എസ് പഠനമുറികള്‍ ഈ മാസം 20നകം സംസ്ഥാനത്തെ 6000 കേന്ദ്രങ്ങളില്‍ നടക്കും.
സ്റ്റേറ്റ് പണിപ്പുര, സോണ്‍ പഠിപ്പുര ക്യാമ്പുകളെ തുടര്‍ന്ന് സംഘടനാസ്‌കൂളിന് കീഴില്‍ നടക്കുന്ന മൂന്നാമത്തെ പഠനക്യാമ്പാണിത്. യൂനിറ്റ് പരിധിയിലെ പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുന്ന പഠനമുറികളില്‍ തസ്‌കിയത്, ദഅ്‌വത്, മുന്നേറ്റം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
പരിശീലനം നേടിയ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കും. കോഴിക്കോട് നടന്ന സ്റ്റേറ്റ് റിസോഴ്‌സ് ട്രൈനിംഗിന് റഹ്മത്തുല്ല സഖാഫി എളമരം, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ല റിസോഴ്‌സിനുള്ള പരിശീലനം അഞ്ചിനകം പൂര്‍ത്തിയാവും. 20ന് പഠനമുറികള്‍ പൂര്‍ത്തീകരിച്ച് 21ന് തന്നെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കും. 27ന് മെമ്പര്‍ഷിപ്പ് ഡേയോടുകൂടി സുന്നി സംഘശക്തിയില്‍ അണിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ബഹുജന സംഘം കൂടി ലക്ഷ്യം വെച്ച് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സംഘകുടുംബാഗങ്ങളെയും അനുഭാവികളെയും ഒന്നൊഴിയാതെ അണിചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നാടെങ്ങും നടന്നുവരുന്നത്.

ALSO READ  പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം: കേരള മുസ്‌ലിം ജമാഅത്ത്