എസ് എസ് എഫ് യൂനിറ്റ് സമ്മേളനങ്ങള്‍; പേരാമ്പ്ര ഡിവിഷന്‍ പ്രഖ്യാപന സംഗമം 11ന്

Posted on: September 3, 2015 10:42 am | Last updated: September 3, 2015 at 10:42 am

പേരാമ്പ്ര: 2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്തെ 6,300 കേന്ദ്രങ്ങളില്‍ നടക്കുന്ന എസ് എസ് എഫ് യൂനിറ്റ് സമ്മേളനങ്ങളുടെ പേരാമ്പ്ര ഡിവിഷന്‍തല പ്രഖ്യാപന സംഗമം ഈ മാസം 11ന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ മുളിയങ്ങല്‍ രിസാല സ്‌ക്വയറില്‍ നടക്കുന്ന പരിപാടി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റിയാടി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിക്കും. തലമുറ സംഗമത്തില്‍ ഇസ്മായില്‍ മിസ്ബാഹി ചെറുമോത്ത് ക്ലാസെടുക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ പ്രഖ്യാപനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് സമദ് സഖാഫി മായനാട് പദ്ധതി അവതരണം നടത്തും. ടി ടി അബൂബക്കര്‍ ഫൈസിയും മജീദ് സഖാഫി കോട്ടൂരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സാഹിത്യോത്സവ് വിജയികള്‍ക്കുള്ള അനുമോദനവും കലാലയം പദ്ധതി അവതരണവും പ്രഖ്യാപന സംഗമത്തില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഡിവിഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നാട്ടുസഞ്ചാരം യൂനിറ്റ് പര്യടനം ഈ മാസം ആറിനകം പൂര്‍ത്തിയാകും. ഇത് സംബന്ധിച്ച ലീഡേഴ്‌സ് സമ്മിറ്റില്‍ സെക്ടര്‍ ഭാരവാഹികള്‍ പങ്കെടുത്തു. ഡിവിഷന്‍ പ്രസിഡന്റ് ഷാഫി നിസാമി നൊച്ചാട് അധ്യക്ഷത വഹിച്ചു. സജീര്‍ വാളൂര്‍, മുസമ്മില്‍ കക്കാട്, മുസവ്വിര്‍ നിസാമി കുട്ടോത്ത്, സുബൈര്‍ സഖാഫി കൈപ്പുറം, അബ്ദുര്‍റഷീദ് സഖാഫി നടുവണ്ണൂര്‍ സംസാരിച്ചു.