ഇന്ദ്രാണി മുഖര്‍ജി മലക്കം മറിഞ്ഞു; മിഖായില്‍ ദത്തുപുത്രനെന്ന്‌

Posted on: September 3, 2015 5:46 am | Last updated: September 2, 2015 at 11:46 pm

മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുഖ്യ പ്രതിസ്ഥാനത്തുള്ള ഇന്ദ്രാണി മുഖര്‍ജി ഇതുവരെ വിസ്തരിച്ചുവന്ന കാര്യങ്ങളില്‍ ഒരു മലക്കം മറച്ചില്‍ നടത്തി. തന്റെ മകനെന്ന് അവകാശപ്പെട്ടിരുന്ന മിഖായില്‍ തന്റെ ദത്തുപുത്രനാണെന്നാണ് ഇവരുടെ വിശദീകരണം. ഇന്നലെ കാലത്ത് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ മലക്കം മറച്ചില്‍.
ഷീന ബോറ തന്റെ മകളാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഷീന കൊലചെയ്യപ്പെടുന്നതില്‍ ഇന്ദ്രാണിക്ക് പങ്കുണ്ടെങ്കില്‍ അവള്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് ഷീനയുടെ പിതാവായ സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജി ഇതാദ്യമായി പ്രതികരിച്ചു.
ഷീനയും മിഖായിലും തന്റെ മക്കളാണെന്ന് സമ്മതിക്കുന്ന സിദ്ധാര്‍ഥ് ദാസ് , പക്ഷെ ഇന്ദ്രാണിയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നും ആണയിട്ടു. 1989ല്‍ തമ്മില്‍ പിരിഞ്ഞ ശേഷം ഇന്ദ്രാണിയെ കണ്ടിട്ടില്ലെന്നും ദാസ് പറഞ്ഞു. ഷീനയുടെപിതാവ് ആരാണെന്ന് സ്ഥിരീകരിക്കാന്‍ ഡി എന്‍ എ ടെസ്റ്റിന് വിധേയനാകാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. തന്നെ വധിക്കാന്‍ ഇന്ദ്രാണി മൂന്ന് തവണ ശ്രമിച്ചിരുന്നതായും ദസ് പറയുന്നു.
ഏറെ വിവാദമുയര്‍ത്തിയ ഷീന ബോറ കൊലക്കേസില്‍ മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജി കുറ്റസമ്മതം നടത്തിയതായി പോലീസ്. അറസ്റ്റിലായതു മുതല്‍ പൊലീസിനോട് കാര്യമായൊന്നും പ്രതികരിക്കാതിരുന്ന ഇന്ദ്രാണിയെ പോലീസ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ സഞ്ജീവ് ഖന്ന(ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവ്), െ്രെഡവര്‍ ശ്യാം മനോഹര്‍ റായ് എന്നിവരെ ഒരു മുറിയില്‍ ഇരുത്തി സംസാരിക്കാന്‍ അനുവദിച്ചതിലൂടെയാണ് പോലീസിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയ, ക്രമസമാധാന ചുമതലയുള്ള ജോയിന്റ് കമ്മിഷണര്‍ ദേവന്‍ ഭാരതി എന്നിവരായിരുന്നു ഈ തിരക്കഥക്ക് പിന്നില്‍. അതിനിടെ ഷീനയുടെ മരണത്തെ കുറിച്ച് വിവരം നല്‍കിയ അജ്ഞാതനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആ വ്യക്തിയെ കേസിലെ പ്രധാന സാക്ഷിയാക്കാനാണ് തീരുമാനം. വടക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് കമ്മിഷണര്‍ രാകേഷ് മരിയക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ അജ്ഞാതന് കഴിയുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ദ്രാണിയുടേയും കേസിലെ മറ്റ് രണ്ട് പ്രതികളുടേയും സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കല്‍. രാവിലെ 10.30നാണ് ഖര്‍ പോലീസ് സ്‌റ്റേഷനില്‍ മുഖര്‍ജി എത്തിയത്. അപ്പോള്‍ ഖന്നയും ശ്യാം റായിയും ഉണ്ടായിരുന്നു.