പ്ലൂട്ടോയില്‍ ജീവന്‍ ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞന്‍

Posted on: September 1, 2015 6:03 pm | Last updated: September 1, 2015 at 6:03 pm

plutoകുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാമെന്ന വാദവുമായി ശാസ്ത്രജ്ഞന്‍ രംഗത്ത്. പ്ലൂട്ടോ പര്യവേഷണത്തിനായി നാസ വിക്ഷേപിച്ച ന്യൂഹൊറൈസണ്‍ എന്ന വാഹനം ഗ്രഹത്തിന്റെ അന്തര്‍ഭാഗത്ത് മഞ്ഞുപാളികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ ബ്രയാന്‍ കോക്‌സ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഐസുപാളുകളുടെ സാന്നിധ്യം ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായ സാഹചര്യം ഈ ഗ്രഹത്തിലുണ്ടെന്നതിന്റെ തെളിവാണ്. പ്ലൂട്ടോയുടെ ഉള്‍ഭാഗത്ത് സമുദ്രം പോലും കാണാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് പ്ലൂട്ടോയുടെ സമീപത്ത് കൂടി പറന്നത്.