ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: September 1, 2015 5:34 pm | Last updated: September 1, 2015 at 5:34 pm

share market...മുംബൈ: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ഏഷ്യന്‍ വിപണികളിലെ തകര്‍ച്ചയും ഓഹരി വിപണിയെ ബാധിച്ചപ്പോള്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 586.65 പോയിന്റ് ഇടിഞ്ഞ് 25696.44ലും നിഫ്റ്റി 185.45 പോയിന്റ് ഇടിഞ്ഞ് 7785.85ലുമാണ് ക്ലോസ് ചെയ്തത്.

2064 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 620 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, വേദാന്ത, എം ആന്‍ഡ് എം, ടാറ്റ സ്റ്റീര്‍ തുടങ്ങിയവ നഷ്ടത്തിലും സണ്‍ ഫാര്‍മ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.