കന്നഡ എഴുത്തുകാരന്‍ കല്‍ബര്‍ഗി വെടിയേറ്റു മരിച്ചു

Posted on: August 30, 2015 12:28 pm | Last updated: August 31, 2015 at 1:44 pm
SHARE

kalburgi was shot deadധര്‍വാഡ: പ്രശസ്ത കന്നഡ എഴുത്തുകാരനും മുന്‍ കന്നഡ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്ന എം എം കല്‍ബര്‍ഗി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ മോട്ടോര്‍ സൈക്കളില്‍ കല്‍ബര്‍ഗിയുടെ വീട്ടിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

1938ല്‍ ബീജാപൂരിലാണ് കല്‍ബര്‍ഗി ജനിച്ചത്. വചന ലിറ്ററേച്ചറില്‍ പ്രശസ്ത സ്‌കോളറായിരുന്നു അദ്ദേഹം. വിഗ്രഹാരാധനയെ കല്‍ബര്‍ഗി ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രാദേശിക മതസംഘടനകള്‍ അദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here