സെന്‍സെക്‌സ് 318 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: August 26, 2015 6:47 pm | Last updated: August 27, 2015 at 12:37 am
SHARE

share market loseമുംബൈ: ആഗോള വിപണികളിലെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രതിഫലിച്ചപ്പോള്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 317.72 പോയിന്റ് നഷ്ടത്തില്‍ 25714.66ലും നിഫ്റ്റി 88.85 പോയിന്റ് താഴ്ന്ന് 7791.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1332 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1339 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹീറോ മോട്ടോര്‍ കോര്‍പ്, എച്ച് ഡി എഫ് സി, എം ആന്‍ഡ് എം, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, അംബുജ സിമന്റ്, ടെക് മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലായിരുന്നു. അതേസമയം ഭെല്‍, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, വിപ്രോ, കെയിന്‍ ഇന്ത്യ, ടാറ്റ പവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ ലാഭത്തിലായിരുന്നു.