ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ അഗ്നിബാധ

Posted on: August 24, 2015 7:07 pm | Last updated: August 24, 2015 at 7:07 pm
SHARE

fire at japanടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റീല്‍ പ്ലാന്റില്‍ വന്‍ അഗ്നിബാധ. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കവാസാക്കി നഗരത്തിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റിലെ കൂളിംഗ് പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്.

സംഭവത്തെ തുടര്‍ന്നു കമ്പനിയില്‍ നിന്നു മുഴുവന്‍ തൊഴിലാളികളെയും ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ടോക്കിയോയിലെ യു എസ് സൈന്യത്തിന്റെ വെയര്‍ഹൗസിലും അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇവിടെയും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.