വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കും

Posted on: August 22, 2015 2:58 pm | Last updated: August 23, 2015 at 9:59 am

abdu rabbuനിലമ്പൂര്‍: സംസ്ഥാനത്തെ കോളേജുകളിലേയും സ്‌കൂളുകളിലേയും ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഇതിനായി ചൊവ്വാഴ്ച്ച ഉന്നതതല യോഗം ചേരും. തിരുവനന്തപുരും എന്‍ജിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് മരിച്ച തസ്‌നിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.