വാര്‍ഡ് വിഭജനം: 20ന് എല്‍ ഡി എഫ് ഉപരോധം

Posted on: August 16, 2015 12:16 pm | Last updated: August 17, 2015 at 12:45 am
SHARE

kodiyeri

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് താല്‍പര്യമനുസരിച്ച് വാര്‍ഡ് വിഭജിച്ച് ഭൂരിപക്ഷം നേടാന്‍ ശ്രമം നടക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനെതിരേ ഈ മാസം 20ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ എല്‍ ഡി എഫ് ഉപരോധ സമരം നടത്തും.

ബാര്‍കേസില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വീണ്ടും ഹാജരായതിന് ഉത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. സര്‍ക്കാരും ബാറുടമകളും കേസില്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സി പി എം ഇടപെടുമെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here