പഞ്ചായത്ത് തിരഞ്ഞെടുപ്പ്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് എല്‍ ഡി എഫ്

Posted on: August 13, 2015 7:08 pm | Last updated: August 13, 2015 at 7:08 pm
SHARE

ldfതിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എല്‍ ഡി എഫ്. ഒക്ടോബറിന് ശേഷം ഒരു നിമിഷം പോലും തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്നു ചേര്‍ന്ന ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം.

2010ലെ വാര്‍ഡ് വിഭജനം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍ ഡി എഫ് ആവശ്യം. പ്രതിഷേധ സൂചകമായി ഈ മാസം 20ന് ഇടതുപക്ഷം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പിക്കറ്റിംഗ് നടത്തും. വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ നിലപാട് ലീഗിനെ തൃപ്തിപ്പെടുത്താനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here