ഓപറേഷന്‍ സുലൈമാനി പദ്ധതി ബാലുശ്ശേരിയിലും തുടങ്ങും

Posted on: August 12, 2015 10:51 am | Last updated: August 12, 2015 at 10:51 am
SHARE

ബാലുശ്ശേരി: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലാ കലക്ടര്‍ രൂപം നല്‍കിയ ഓപറേഷന്‍ സുലൈമാനി പദ്ധതി ബാലുശ്ശേരിയിലും. ഇതു സംബന്ധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ബാലുശ്ശേരി മേഖല കമ്മിറ്റി ഭാരവാഹികളും ജില്ലാ ഭരണകൂടവും ധാരണയിലെത്തി. ഒരാള്‍ക്ക് 40 രൂപയുടെ ഭക്ഷണ ടോക്കണ്‍ തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫീസുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ബാലുശ്ശേരിയില്‍ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ ജില്ലാ കലക്ടര്‍ നിര്‍വഹിക്കും. മേഖല പ്രസിഡന്റ് ടി കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എന്‍ സുഗുണന്‍, മേഖല സെക്രട്ടറി ഒ ഹമീദ്, അബു എകരൂല്‍, ഇസ്മയില്‍ റിജന്‍സി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here