വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ അനുസ്മരണം18 ന്‌

Posted on: August 11, 2015 10:08 am | Last updated: August 11, 2015 at 10:08 am
SHARE

കോഴിക്കോട്: വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ അനുസ്മരണ സംഗമം അദ്ദേഹത്തിന്റെ വഫാത്തിന്റെ 40ാം ദിനമായ ഈ മാസം 18ന് വിപുലമായ പരിപാടികളോടെ വൈലത്തൂര്‍ അത്താണിക്കല്‍ സുന്നിസെന്റര്‍ പരിസരത്ത് നടക്കും. കാലത്ത് പത്ത് മണിക്ക് ഖത്തം ദുഅാ, മൗലിദ്, പ്രാര്‍ത്ഥന മജ്‌ലിസ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. പരിപാടിയുടെ സംഘാടനത്തിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ ചെയര്‍മാനും പകര മുഹമ്മദ് അഹ്‌സനി ജനറല്‍ കണ്‍വീനറും പാലക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ട്രഷററുമായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഉസ്താദിന്റെ മുഴുവന്‍ ശിഷ്യന്‍മാരും വിശിഷ്യാ അഹ്‌സനിമാരും സംബന്ധിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.