യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: August 11, 2015 9:52 am | Last updated: August 12, 2015 at 9:28 am
SHARE

yogendra-yadav-prashant-bhushan_650x400_61429001168ന്യൂഡല്‍ഹി: മുന്‍ ആംആദ്മി നേതാവും മനുഷ്യാവകാശപ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാക്ടര്‍ മാര്‍ച്ച് എന്ന പേരില്‍ ജന്തര്‍മന്ദറില്‍ കര്‍ഷക പ്രക്ഷോഭം നടത്താനെത്തിയപ്പോഴാണ് അറസ്റ്റ്. സമരത്തില്‍ പങ്കെടുത്ത സ്വരാജ് അഭിയാന്റെ 96 പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.

സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സമരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. യാദവിന്റെ അറസ്റ്റിനെ തുടര്‍ന്നു പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള നേതാക്കള്‍ പോലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് തന്നെ മര്‍ദ്ദിച്ചതായും റോഡിലൂടെ വലിച്ചിഴച്ചാണു വാനിലേക്കു കയറ്റിയതെന്നും യോഗേന്ദ്ര യാദവ് ട്വിറ്ററില്‍ പിന്നീട് കുറിച്ചു.