കാബൂളില്‍ സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

Posted on: August 8, 2015 4:07 am | Last updated: August 8, 2015 at 12:08 am
SHARE

bomb blastകാബൂള്‍: മധ്യകാബൂളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അഫ്ഗാന്‍ സൈനിക ബേസിന് സമീപം ഇന്നലെ പുലര്‍ച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. ഇതിന് തൊട്ട് മുമ്പ് ഷാ ഷാഹിദ് പ്രദേശത്ത് നടന്ന കാര്‍ബോംബ് സ്‌ഫോടനവുമുണ്ടായിരുന്നു. സൈനിക ബേസിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് കാബൂള്‍ പോലീസ് മേധാവി അബ്ദുര്‍റഹ്മാന്‍ റാഹിമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വന്‍ജനക്കൂട്ടത്തിനിടയിലാണ് ട്രക്ക് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ പ്രദേശത്ത് ചിന്നിച്ചിതറിക്കിടക്കുകയാണ്. സ്‌ഫോടനത്തിന്റെ ശബ്ദം വളരെ ദൂരസ്ഥലത്തേക്ക് കേള്‍ക്കാമായിരുന്നുവെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനാലകളുടെയും വാഹനങ്ങളുടെയും ചില്ലുകള്‍ തറച്ചും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നുമാണ് പലര്‍ക്കും പരുക്കേറ്റത്. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്നാണ് ഇന്നലെ ട്രക്ക് ബോംബ് സ്‌ഫോടനമുണ്ടായത്. ജൂണില്‍ നാറ്റോ സൈന്യത്തെ ലക്ഷ്യം വെച്ച് നടത്തിയ ആക്രണണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഫ്ഗാനില്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായതായി യു എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here