Kerala
യോജിക്കാവുന്ന മേഖലകളില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായി സഹകരിക്കണം: ഉമ്മന്‍ചാണ്ടി
കൊല്ലം: യോജിക്കാവുന്ന മേഖലകളില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുപക്ഷത്തിന്റെ പ്രധാന്യം അവര്‍ തിരിച്ചറിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുപാര്‍ട്ടികളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധം വര്‍ഗീയതയ്‌ക്കെതിരായ അവരുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതു പാര്‍ട്ടികള്‍ക്ക് അവരുടെതായ ഇടമുണ്ട്. ഇതു വിനയോഗിക്കാന്‍ അവര്‍ക്കാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
---- facebook comment plugin here -----